കുരുന്നുകൾക്ക് വെള്ളമോ വെളിച്ചമോ ഇല്ലാതെ ഒരു അംഗൻവാടി

tvm-anganvaadi 1
SHARE

തിരുവനന്തപുരം വര്‍ക്കലയില്‍ വെള്ളമോ വെളിച്ചമോ ഇല്ലാതെ അംഗന്‍വാടിയുടെ പ്രവര്‍ത്തനം.  ചെറുന്നിയൂര്‍ പഞ്ചായത്തില്‍ മൂന്നു വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത അംഗന്‍വാടിയിലെ കുട്ടികളാണ് അടിസ്ഥാനസൗകര്യങ്ങളില്ലാത്ത കെട്ടിടത്തില്‍ കഴിയുന്നത്. നല്ലവഴിപോലും ഇവിടേക്കില്ല.

ചെറുന്നിയൂരിലെ തെറ്റിക്കുളം വാര്‍ഡിലാണ് ഇല്ലായ്മകള്‍ക്ക് നടുവിലെ അംഗന്‍വാടി. വേനല്‍കാലത്ത് വെളിച്ചമോ കാറ്റോ ഇല്ലാത്ത ഈ മുറിയിലാണ് 15 കുട്ടികളുടെ പഠനം. മൂന്നുവര്‍ഷം മുമ്പ് നിര്‍മ്മിച്ച കെട്ടിടത്തില്‍ ഇതുവരെ വൈദ്യുതി കണക്ഷനില്ല. വെള്ളവും ഇല്ല.  പഞ്ചായത്തിന് ഇതിലൊന്നും താല്‍പര്യമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

സമീപത്തെ വീടുകളില്‍ നിന്നാണ് കുട്ടികള്‍ക്ക് ആവശ്യമായ വെള്ളം ഇപ്പോഴെത്തിക്കുന്നത്. അംഗനവാടിയിലേക്ക് നല്ല വഴി പോലുമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാന്‍പോലും ബുദ്ധിമുട്ടാണ് 

MORE IN SOUTH
SHOW MORE