വനിതാദിനത്തിൽ വിദ്യാർത്ഥിനികളുടെ റെക്കോർഡ് കരാട്ടെ പ്രദർശനം

tvm-karatte
SHARE

വനിതാദിനത്തില്‍ ആറായിരം വിദ്യാര്‍ഥിനികള്‍ അണിനിരന്ന കരാട്ടെ പ്രദര്‍ശനം ലോക റെക്കോര്‍ഡിലേക്ക്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി സ്ത്രീ ശക്തിയുടെ നേര്‍രൂപമായി. ജില്ലയിലെ നൂറ്റിമുപ്പത് സ്ക്കൂളുകളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് ഗിന്നസ് റെക്കോര്‍ഡിലേക്ക് ഇടിച്ചുകയറിയത്.

 ജില്ലാ പഞ്ചായത്തിന്റെ രക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു വര്‍ഷമായി ജില്ലയിലെ  ഏഴായിരം വിദ്യാര്‍ഥിനികളെയാണ് കരാട്ടെ അഭ്യസിപ്പിക്കുന്നത്. ഇവര്‍ അണിനിരന്നത് ലോക റെക്കോര്‍ഡിലേക്കായിരുന്നു. ഒന്നും രണ്ടുമല്ല ആറായിരം "കരാട്ടെ കി‍‍ഡ്ുകളാണ്" പെണ്‍കരുത്തില്‍, പ്രതിരോധത്തിന്റെ കരാട്ടെ പാഠങ്ങള്‍ പഠിച്ച് റെക്കോര്‍ഡ് നേട്ടം വരിച്ചത്.

സാമൂഹ്യ സുരക്ഷാ മിഷന്റെയും, വിമുക്തി മിഷന്റെയും പിന്‍തുണയോടെയായിരുന്നു പരിപാടി. സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെയും കരാട്ടെ അസോസിയേഷന്‍ ഒാഫ് ഇന്ത്യയുടെയും അംഗീകാരമുള്ള പരിശീലകരാണ് ഇവരെ കരാട്ടെ പഠിപ്പിച്ചത്. 

MORE IN SOUTH
SHOW MORE