മൂന്നാര്‍ ട്രൈബ്യൂണൽ പരിധിയില്‍ നിന്ന് വെള്ളത്തൂവലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമരം

vellathooval-strike
SHARE

മൂന്നാര്‍ ട്രൈബ്യൂണലിന്‍റെ പരിധിയില്‍ നിന്ന് വെള്ളത്തൂവല്‍ വില്ലേജിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ ജനകീയ സമരത്തിന് തുടക്കമായി. കെട്ടിട നിര്‍മാണത്തിനുള്‍പ്പെടെ നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നാട് ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ലെങ്കില്‍ നീലക്കുറിഞ്ഞി വസന്തത്തിന്‍റെ ഭാഗമായി മൂന്നാറിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടയുമെന്നും മുന്നറിയിപ്പ്. 

മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ എളുപ്പത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‌ ട്രൈബ്യൂണലിന് രൂപം നല്‍കിയത്. മൂന്നാറിലെ പ്രകൃതി സംരിക്ഷാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായിരുന്നു നടപടി. മൂന്നാറിന് പുറമെ സമീപത്തെ ഏഴ് വില്ലേജുകളെയും ട്രൈബ്യൂണലിന്‍റെ അധികാര പരിധിയില്‍ ഉള്‍പ്പെടുത്തി. 

ഇതോടെ കെട്ടിട നിര്‍മാണം മരം മുറിക്കല്‍ എന്നിവയ്ക്ക് മൂന്നാറില്‍ നിലനില്‍ക്കുന്നു നിയന്ത്രണങ്ങള്‍ അത്രയും മറ്റു പ്രദേശങ്ങളിലും ബാധകമായി. വീട് വെയ്ക്കുന്നതിനും മരം മുറിയ്ക്കുന്നതിനും ആര്‍ഡിഒയുടെ അനുമതി വാങ്ങേണ്ട ഗതികേടിലാണ് വെള്ളത്തൂവല്‍ ഉള്‍പ്പെടെയുള്ള വില്ലേജുകളിലെ താമസക്കാര്‍ ഈ നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സമരത്തിന്‍റെ ആദ്യപടിയായി കൂമ്പന്‍പാറ ഫോറസ്റ്റ് ഓഫിസ് നാട്ടുകാര്‍ ഉപരോധിച്ചു. ദേശീയപാത 49ലെ വാഹനങ്ങളും സമരക്കാര്‍ തടഞ്ഞു. 

നീലക്കുറിഞ്ഞിക്കാലത്ത് മൂന്നാറിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടയുകയാണ് സമരത്തിന്‍റെ അടുത്ത ഘട്ടം. വൈദ്യുതി മന്ത്രി എം.എം.മണിക്കും റവന്യൂ വനം വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കി അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാര്‍. വെള്ളത്തൂവലിന് സമാനമായി പള്ളിവാസല്‍ വില്ലേജിലെ താമസക്കാരും സമരത്തിന് തയ്യാറെടുക്കുകയാണ്. 

MORE IN SOUTH
SHOW MORE