മലയാളം പഠിപ്പിക്കാന്‍ പദ്ധതിയുമായി സാക്ഷരതാ മിഷൻ

saakshratha-mission
SHARE

മലയാളം അറിയാത്തവരെ  പച്ചമലയാളം പഠിപ്പിക്കാന്‍ പദ്ധതിയുമായി സാക്ഷരതാ മിഷന്‍. കൊച്ചു കുട്ടികള്‍ മുതല്‍  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ ഭാഷാപഠന ക്ലാസുകള്‍ക്ക് എത്തുന്നുണ്ട്. ആദ്യ പച്ചമലയാള പാഠപദ്ധതിയുടെ ആദ്യഘട്ടം എല്ലാ ജില്ലകളിലും തുടങ്ങി. 

ഇവിടെ ആറാം ക്ലാസുകാര്‍  മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ വിദ്യാര്‍ഥികളാണ്. മലയാളം പഠിക്കാന്‍ എന്തിന് ഇത്തരത്തില്‍ ഒരുക്ലാസില്‍ വന്നത് എന്തിനെന്ന് അവര്‍ തന്നെ പറയും.

ഭരണഭാഷ മലയാളമാക്കിയതോടെ സര്‍ക്കാര്‍ നടപടിക്രമങ്ങളിലും ഉത്തരവുകളിലുമെല്ലാം മലയാളം സുഗമായി വ്യാപിപ്പിക്കാനാണ്  സാക്ഷരതാ മിഷന്‍ പദ്ധതി നടപ്പാക്കുന്നത്. പച്ചമലയാളം പച്ചവെള്ളം പോലെ പറയാനും, എഴുതാനുമുള്ള പരിശീലനം ഇവിടെ കിട്ടും .വായിക്കാനറിയാത്തതുകൊണ്ട് ഇവര്‍ക്ക് നഷ്ട്ടമായ മലയാള സാഹിത്യലോകവും ഇവര്‍ക്ക് മുന്നില്‍ തുറക്കും നാലുമാസമാണ് പഠനകാലാവധി. അടുത്ത  ക്ലാസുകള്‍ ജൂണില്‍ ആരംഭിക്കും.

MORE IN SOUTH
SHOW MORE