മൂന്നാറിലെ മാലിന്യപ്രശ്നത്തില്‍ പോരടിച്ച് വ്യാപാരികളും പഞ്ചായത്ത് ഭരണസമിതിയും

munnar-waste 1
SHARE

മൂന്നാറിലെ മാലിന്യപ്രശ്നത്തില്‍ വ്യാപാരികളും പഞ്ചായത്ത് ഭരണസമിതിയും തമ്മില്‍ തുറന്നപോര്. മൂന്നാറിലെ മാലിന്യപ്രശ്നങ്ങള്‍ക്ക് കാരണം വ്യാപാരികളാണെന്ന ആരോപണവുമായി പഞ്ചായത്ത് പ്രസിഡന്‍റ് രംഗത്തെത്തി. പ്രശ്നങ്ങള്‍ക്ക് കാരണം പഞ്ചായത്തിന്‍റെ നിസംഗതയാണന്ന് ആരോപിച്ച് വ്യാപാരികളും രംഗത്തെത്തി

നീലക്കുറിഞ്ഞി വസന്തം പടിവാതില്‍ക്കല്‍ വന്നു നില്‍ക്കെ മൂന്നാറിലെ മാലിന്യ പ്രശ്നം കീറാമുട്ടിയായി തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നുമുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെ മുതിരപ്പുഴയാറിലേക്കാണ് തള്ളുന്നത്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്നതും പതിവായി. മാലിന്യ പ്രശ്നം പരിഹരിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വ്യാപാരികളും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കൊമ്പ് കോര്‍ത്തത്. മാലിന്യപ്രശ്നത്തില്‍  വ്യാപാരികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രസ്താവനയാണ് രംഗം വഷളാക്കിയത്. 

പഞ്ചായത്തിനെ കുറ്റപ്പെടുത്തി വ്യാപാരി വ്യവസായി സമിതി, മെര്‍ച്ചന്‍റ് അസോസിയേഷന്‍ പ്രതിനിധികളും രംഗതെത്തി. രൂക്ഷമായ വാക്ക്തര്‍ക്കത്തിനൊടുവില്‍ വ്യാപാരികള്‍ യോഗം ബഹിഷ്ക്കരിച്ചു. എസ്.രാജേന്ദ്രന്‍ എംഎല്‍എ ഇടപ്പെട്ടതോടെ രംഗം ശാന്തമായി. സ്വഛ് ഭാരത് മിഷന്‍റെ നേതൃത്വത്തില്‍ മാലിന്യ പ്രശ്നത്തില്‍ പരിഹാരം കാണാമെന്നാണ് പുതിയ തീരുമാനം. ഇത് എത്രക്കണ്ട് വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം. 

MORE IN SOUTH
SHOW MORE