കശുവണ്ടി മേഖലയിലെ പ്രതിസന്ധി തീർക്കാൻ സമഗ്ര പാക്കേജ്

cashewnut-crisis
SHARE

കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനു യുഡിഎഫ് കൊല്ലം ജില്ലാ കമ്മിറ്റി സമഗ്രമായ പാക്കേജ് സർക്കാരിനു സമർപ്പിക്കുന്നു. കശുവണ്ടി വ്യവസായികളുമായും തൊഴിലാളി സംഘടനകളുമായും പ്രത്യേകം  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിഷയം നിയമസഭയില്‍  ഉന്നയിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു  

കശുവണ്ടി മേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് നേരിട്ട് കശുവണ്ടി വ്യവസായികളുടെയും തൊഴിലാളി യൂണിയനുകളുടെയും യോഗം വിളിച്ചത്. പത്തു ശതമാനം സ്വകാര്യ ഫാക്ടറികള്‍  മാത്രമാണ്പ്രവര്‍ത്തിക്കുന്നതെന്നും ഇവയെല്ലാം പൂട്ടലിന്റെ വക്കിലാണെന്നും വ്യവസായികള്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചു. പ്രശ്നപരിഹാരത്തിന് സമഗ്രഹമായ പാക്കേജ് സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് ചര്‍ച്ചക്ക് ഒടുവില്‍ രമേശ് ചെന്നിത്തല പറഞ്ഞു.

 സ്വകാര്യ ഫാക്ടറികൾക്കു പുറമെ പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടിവികസന കോർപറേഷന്റയും കാപ്പക്സിന്റെയും ഫാക്ടറികളും പ്രതിസന്ധിയിലാണ്. സ്തംഭനാവസ്ഥ പരിഹരിക്കൻ സർക്കാർ താത്പര്യം എടുക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം പാക്കേജ് നടപ്പാക്കിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനാണ് യു.ഡി.എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ തീരുമാനം

MORE IN SOUTH
SHOW MORE