ഭക്തി സാന്ദ്രമായ നിമിഷത്തിൽ പതിനായിരങ്ങൾ ചോറ്റാനിക്കര മകം തൊഴുതു

chottanikkara-makam-t
SHARE

ഭക്തി സാന്ദ്രമായ നിമിഷത്തിൽ പതിനായിരങ്ങൾ ചോറ്റാനിക്കര മകം തൊഴുതു. വിവിധ സ്ഥലങ്ങളിൽ  നിന്നായി പതിനായിരക്കണക്കിന് പേരാണ് ദർശനത്തിനായി എത്തിയത്.  തിരക്ക് കണക്കിലെടുത്ത്‌ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. രാത്രി എട്ടരവരെയാണ് ദർശനം.

സർവ ഐശ്വര്യങ്ങൾക്കായി സർവാഭരണ വിഭൂഷിതയായ ദേവിയെ കണ്ടു പതിനായിരങ്ങൾ തൊഴുതു. തങ്ക ഗോളങ്കിയും താമര മാലയുമടക്കം വിശേഷ ആഭരണങ്ങളും പട്ടുടയാടകളും അണിഞ്ഞാണ് ദേവി ഭക്തർക്ക് ദർശനം നൽകിയത്. 

വില്വമംഗലം തിരുമേനിക്ക് കുംഭ മാസത്തിലെ മകം നാളിൽ സർവ ആഭരണ വിഭൂഷിതയായി ദേവി  ദർശനം നൽകി എന്നാണ് ഐതിഹ്യm. പുലർച്ചെ നടന്ന  ആറാട്ടോടെയാണ് ചടങ്ങുകൾക്ക് തുടക്കമായാത്. ശേഷം ഏഴാനകളുടെ അകമ്പടിയോടെ ദേവിയെ ക്ഷേത്രത്തിലേക്ക്  എഴുന്നള്ളിച്ചു. മകം ഒരുക്കങ്ങൾക്ക് ശേഷം രണ്ടു മണിയോടെ മേൽശാന്തി രാമചന്ദ്രൻ  നട തുറന്നു.

തിരക്ക് കണക്കിൽ എടുത്തു വൻസുരക്ഷയാണ് ഒരുക്കിയതു.  238 വനിതാ കോൺസ്റ്റബിൾ മാർ അടക്കം 700 ഓളം പോലീസുകാർക്കായിരുന്നു സുരക്ഷാ ചുമതല. നാളത്തെ പൂരം തൊഴലോടെ ചടങ്ങുകൾ സമാപിക്കും.

MORE IN SOUTH
SHOW MORE