വർക്കല നഗരസഭാ മാലിന്യസംസ്കരണ പ്ലാന്റിലെ തൊഴിലാളികൾ സമരത്തിൽ

waste-plant-workers-t
SHARE

തിരുവനന്തപുരം വർക്കല നഗരസഭാ മാലിന്യസംസ്കരണ പ്ലാന്റിലെ തൊഴിലാളികൾ വേതനവർധന ആവശ്യപ്പെട്ടു സമരത്തിൽ. വേതനം 240 രൂപയിൽ നിന്ന് 600 രൂപയായി ഉയർത്തണമെന്നാണ് ആവശ്യം. വേതന വർധനആവശ്യപ്പെട്ടവരോട്  പിരിച്ചുവിടുമെന്നു ഭീക്ഷണിപ്പെടുത്തിയതായും തൊഴിലാളികൾ ആരോപിക്കുന്നു

റിസോർട്ടിൽ നിന്നടക്കമുള്ള മാലിന്യങ്ങളെ ജൈവ ,അജൈവമായി തരംതിരിക്കുന്നതൊഴിലാളികളാണ് സമരത്തിലേക്കു നീങ്ങുന്നത്.സംഘടിക്കാനുള്ള ശേഷിയില്ലാത്തതിനാൽ സമരം ചെയ്യുന്ന തങ്ങളെ നഗരസഭാ അധികാരികൾ ഭീക്ഷണിപ്പെടുത്തുന്നതായും തൊഴിലാളികൾ പരാതിയായി പറയുന്നു

മാലിന്യം ശേഖരിക്കുന്നതിനു കയ്യുറ പോലും വാങ്ങി നൽകാറില്ല. മതിയായ സുരക്ഷയില്ലാതെ ജോലി ചെയ്യുന്ന ഇവരിൽ പലരും ന്ിത്യരോഗികളാണ്. ഇതിനിടയിലാണ് വേതന വർധനവു ആവശ്യപ്പെട്ടതിന്റെ പേരിലുള്ള നഗരസഭയുടെ പിരിച്ചുവിടൽ ഭീക്ഷണി

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.