അയ്യപ്പഭക്തരെ കടിച്ചു പരു‌ക്കേ‌ൽ‌പ്പിച്ച കാട്ടുപന്നിയെ പിടികൂടി

Thumb Image
SHARE

നിരവധി അയ്യപ്പഭക്തരെ കടിച്ചു പരു‌ക്കേ‌ൽ‌പ്പിച്ച കാട്ടുപന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ സന്നിധാനത്ത് നിന്നും പിടികൂടി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് മയക്കുവെടിവെച്ച പന്നിയെ കൂട്ടിലടയ്ക്കാനായത്. 

ഒരാഴ്ച്ചയായി അയ്യപ്പഭക്തരെ ആക്രമിച്ചുകൊണ്ടിരുന്ന കാട്ടുപന്നിയെ മാളികപ്പുറത്തിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടറും സ്ഥലത്ത് എത്തി മയക്കുവെടിവെച്ചെങ്കില്ലും മയങ്ങാൻ കൂട്ടാക്കിയില്ല. 

ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് മയക്കം പിടിച്ച പന്നിയെ കൂട്ടിലാക്കാനായത്. കൂട്ടിലായ കാട്ടുപന്നി പരാക്രമത്തിനു ശ്രമിച്ചെങ്കില്ലും വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടോടെ തന്നെ പന്നിയെ ട്രാക്ടറിൽ കയറ്റി. ഒരു സിഐ ഉൾപ്പടെ 28 ഓളം പേർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.