കൊല്ലം ബൈപാസ് നിർമാണം അവസാനഘട്ടത്തിലേക്ക്. അടുത്ത ഓഗസ്റ്റോടെ ബൈപാസ് തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൊല്ലം ബൈപാസിൻെ രണ്ടാം ഘട്ടിലുള്ള നിർമാണമാണ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. നഗരത്തിലേ ഗതാഗതകുരുക്കിന് വലിയ ആശ്വാസമാകുന്ന കല്ലുംതാഴം കാവനാട് റോഡിന്റെ നിർമാണമാണ് പുനരാരംഭിച്ചത്. മണ്ണിന്റെ കുറവ് കാരണം മാസങ്ങളായി നിർമാണം മുടങ്ങിക്കിടക്കുകയായിരുന്നു. മൂന്ന് പാലങ്ങളുടെ നിർമാണമാണ് ബൈപാസ് യാഥാർഥ്യമാക്കുന്നതിൽ പ്രധാനം. ഇതും അവസാനഘട്ടത്തിലാണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു
എല്ലാം മാസവും ബൈപാസ് നിർമാണം വിലയിരുത്തുമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ആഗസ്റ്റിൽ ബൈപാസിൽ വാഹനങ്ങളോടുന്നത് കൊല്ലം നഗരത്തിൽ പ്രവേശിക്കാതേ യാത്രക്കാർത്ത് തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയ്ക്കും തിരിച്ചും യാത്ര ചെയ്യാം.