അഗ്നിശമന സേനയുടെ വാഹനങ്ങളിൽ നിന്ന് വെള്ളം ചീറ്റാൻ ഇനി ജീവനക്കാർ വേണ്ട. റിമോട് കൺട്രോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ സേന സ്വന്തമാക്കി. ഇപ്പോളുള്ളതിന്റെ മൂന്നിരട്ടി വെള്ളം കൊള്ളുമെന്നതും പുതിയ വാഹനങ്ങളുടെ പ്രത്യേകതയാണ്.
തീപിടിച്ച സ്ഥലങ്ങളിലെത്തിയാൽ അഗ്നിശമനേ സേനക്കാർക്ക് ഇനി ഹോസും വലിച്ച് ഓടി നടക്കേണ്ട.കയ്യിലൊതുങ്ങുന്ന ഈ കുഞ്ഞൻ റിമോട്ടിൽ ഒന്ന് ഞെക്കിയാൽ മതി.വെള്ളം വീശിയടിക്കും. 75 ലക്ഷം രൂപ വിലയുള്ള മാൻ എന്ന ഈ ഫയർ എൻജിൻ സംസ്ഥാന അഗ്നിശമന സേനയിലെ പുതിയ അംഗമാണ്.
12000 ലീറ്റർ, അതായത് നിലവിലുള്ള വാഹനങ്ങളേക്കാൾ മൂന്നിരട്ടി വെള്ളം കൊള്ളുമെന്നതിനാൽ ദുരന്തമുഖത്തെ വെള്ളം തീർന്ന് പോകുന്ന പ്രശ്നമുണ്ടാകില്ല. പത്ത് നില ഉയരത്തിലും അറുപത് മീറ്റർ നീളത്തിലും വരെ വെള്ളം ചീറ്റാനാവും. അതും ഏത് വശത്തേക്കും.ഏത് രൂപത്തിലും.