E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

കുണ്ടറയിൽ സർക്കാർ ഭൂമിയിൽ നിന്ന് മണ്ണ് കടത്താനുളള ശ്രമം തടഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം കുണ്ടറയിൽ സർക്കാർ ഭൂമിയിൽ നിന്ന് മണ്ണെടുത്ത് കടത്താനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് തഹസീൽദാർ തടഞ്ഞു. അപകടകരമായി നിലകൊള്ളുന്ന വാട്ടർ ടാങ്കിന്റെ സമീപത്ത് നിന്നുള്ള മണ്ണാണ് സ്വകാര്യ വ്യക്തി കടത്താൻ ശ്രമിച്ചത്. മണ്ണെടുത്ത സ്ഥലം പഴയ സ്ഥിതിയിലാക്കാനും നിർദേശം നൽകിയിട്ടുണ്ട്. 

കുണ്ടറ കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ കോവിൽമുക്ക് വാർഡിലെ വാട്ടർ ടാങ്ക് അപകട ഭീഷണിയിലായിട്ട് വർഷങ്ങളായി. നൂറുകണക്കിനു കുടുംബങ്ങളുടെ ഏക ആശ്രയമാണ് രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്ക് നിലംപതിക്കുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ.ഇതിനിടെയാണ് വാട്ടർ ടാങ്കിനോട് ചേർന്ന ഭൂമിയിലെ മണ്ണ് എടുത്ത് കടത്താൻ സ്വകാര്യ വ്യക്തി ശ്രമിച്ചത്.പുറംമ്പോക്കിലെ മണ്ണ് എടുത്താൻ വാട്ടർ ടാങ്ക് കൂടുതൽ ദുർബലമാകുമെന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞു. 

മണ്ണ് നീക്കം ചെയ്യുകയും വില്ക്കാൻ ശ്രമിക്കുകയും ചെയ്തതോടെ നാട്ടുകാർ കളക്ടർ തഹസീദാർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം അറിയിച്ചു. ഇതോയാണ് സർക്കാർ വക ഭൂമിയിലെ മണ്ണെടുത്ത സ്ഥലം പഴയ സ്ഥിതിയിലാക്കാൻ തഹസീൽദാർ നിർദേശം നൽകിയത്.എന്നാൽ മണ്ണ് വില്ക്കാൻ ശ്രമിച്ച വ്യക്തിയുടെ രാഷ്ടീയ സ്വാധീനം ഭൂമി പഴയ സ്ഥിതിയിലാക്കാനുള്ള വില്ലേജ് ഓഫീസറുടെ ശ്രമം നടന്നില്ല.