കുരുന്നുകളെ സംഗീതലോകത്തേക്ക് വരവേറ്റ് ഗായകൻ ഡോ.കെ.ജെ യേശുദാസും. തിരുവനന്തപുരം ഇടപ്പഴിഞ്ഞി തരംഗ നിസരി സംഗീതസ്കൂളിലാണ് യേശുദാസ് വിദ്യാരംഭ ചടങ്ങിെന്റ ഭാഗമായത്. ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ ഒൗദ്യോഗിക വസതിൽ ഒട്ടേറെ കുരുന്നുകളെ ആദ്യാക്ഷരം എഴുതിച്ചു.
തരംഗ നിസരിയുടെ നവീകരണത്തോടനുബന്ധിച്ചാണ് കുരുന്നുകള്‍ക്ക് സംഗീതലോകത്തേക്കുള്ള വഴി തുറന്നത്. യേശുദാസിന്റെ നാവിൽ നിന്ന് ഉതിർന്ന വരികൾ കുരുന്നുകൾ ഏറ്റുചൊല്ലി
ശിശുക്ഷേമ സമിതിയിലെ പന്ത്രണ്ട് കുരുന്നുകളടക്കം നിരവധിപേരാണ് വി എസ് അച്യുതാനന്ദന്റെ ഒൗദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ ആദ്യാക്ഷരം കുറിക്കാനെത്തിയത്.
വി എസിന്റെ കൈപിടിച്ച് അരിയിൽ അക്ഷരമെഴുതിയ കുരുന്നുകൾ മധുരം നുകർന്നാണ് മടങ്ങിയത്.