പത്തനംതിട്ട കോന്നിയിൽ സി.പി.ഐയിൽ കൂട്ടരാജി. താഴം ലോക്കൽകമ്മിറ്റി സെക്രട്ടറിയുൾപ്പെടെ 80പേർ സി.പി.എമ്മിൽ ചേർന്നു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് കൂട്ടരാജിക്ക് വഴിവച്ചത്. സി.പി.ഐ കോന്നിതാഴം ലോക്കൽകമ്മിറ്റി സെക്രട്ടറി ആർ.ഗോവിന്ദ് ഉൾപ്പെടെ 80 പേരാണ് പാർട്ടിവിട്ടത്. ചെങ്ങറ സർവീസ് സഹകരണസംഘം വൈസ് പ്രസിഡന്റ് ബിനോജ് ചെങ്ങറ, എൽ.സി. അംഗങ്ങളായ ബിനു.പി. ജോർജ്, പി.വി കുട്ടൻ എന്നിവരും സി.പി.എമ്മിൽ ചേർന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. രാജിവച്ചെത്തിയവരെ സ്വാഗതം ചെയ്യുന്നതായി സി.പി.എം കോന്നി ഏരിയസെക്രട്ടറി സി.ജി ദിനേശ് പറഞ്ഞു. സി.പി.ഐ വിട്ടുവരുന്നവരെ പൊതുസമ്മേളനം ഒരുക്കി സി.പി.എം സ്വീകരിക്കും. പ്രാദേശിക പ്രശ്നങ്ങളെ തുടർന്ന് മുൻ എം.പി ചെങ്ങറ സുരേന്ദ്രനും സി.പി.ഐയിൽ അതൃപ്തനാണ്. ചെങ്ങറ സുരേന്ദ്രനെ പാർട്ടിയിലെത്തിക്കാൻ സി.പി.എം ശ്രമം നടത്തുന്നുണ്ട്.
Advertisement