പത്തനംതിട്ട ഓമല്ലൂരിൽ പടിഞ്ഞാറെ മുണ്ടകൻപാടത്ത് നെൽകൃഷിക്ക് തുടക്കമായി. പത്തുവർഷമായി തരിശുകിടന്ന നിലമാണ് ജനപങ്കാളിത്തത്തോടെ കൃഷിഭൂമിയാക്കിയത്.
പടിഞ്ഞാറെ മുണ്ടകൻ നെൽകൃഷി വികസനസംഘത്തിന്റേയും ഓമല്ലൂർ പഞ്ചായത്തിന്റേയും സഹകരണത്തോടെയാണ് കൃഷിയിറക്കിയത്.150 ഏക്കർപാടത്താണ് നെൽകൃഷി. നടീൽ ഉൽസവം ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
50 കൃഷിക്കരാണ് പദ്ധതിയിൽ ഉള്ളത്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന നെല്ല് പ്രാദേശികമായി കുത്തിഅരിയാക്കി വിൽക്കാനാണ് കൃഷിക്കാരുടെ തീരുമാനം. പത്തുവർഷമായി തരുശുകിടന്ന നിലമാണ് ഇപ്പോൾ കൃഷിഭൂമിയായി മാറിയിരിക്കുന്നത്.