പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം പ്രമാണിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ശുചീകരണ പക്ഷാചരണം തുടങ്ങി. തിരുവനന്തപുരം പാപ്പനംകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ്സുകൾ കഴുകിക്കൊണ്ട് ഒ. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നേമം നിയോജമണ്ഡലത്തിൽ ഉൾപ്പെടുന്ന പാപ്പനംകോട് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിലാണ് ഒ. രാജഗോപാൽ എം.എൽ.എയുടെ നേതൃത്വത്തിൽ ബസ്സുകൾ കഴുകിയത്. ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരനും പങ്കെടുത്തു
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടുവരെ ശുചീകരണയജ്ഞം തുടരും.