മഴ ശക്തമായതോടെ ദുരിതത്തിലാണ് പന്തളത്തുള്ള പറന്തൽ-ഐരാണിക്കുടി തോടിന് സമീപം താമസിക്കുന്നവർ. തോട് കരകവിഞ്ഞൊഴുകുന്നതിനാൽ പലവീടുകളും വെള്ളം കയറിയനിലയിലാണ്.
പറന്തൽ വല്ലാറ്റൂർ ഭാഗത്താണ് സ്ഥിതി രൂക്ഷം. 14കുടുംബങ്ങളാണ് ഇതിന്റെ രൂക്ഷതഏറെ അനുഭവിക്കുന്നത്. തോട്ടിൽ വെള്ളം നിറഞ്ഞാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ദുരിതമെത്തുമ്പോൾ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കണ്ടുമടങ്ങുന്നതൊഴിച്ചാൽ പരിഹാരിഹാരമൊന്നുംഇല്ല
തോടിന്റെ ആഴം കൂട്ടിയും ഉയരത്തിൽസംരക്ഷണഭിത്തികെട്ടിയും പരിഹാരം കാണാം എന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ അധികൃതർ ഒന്നും ശ്രദ്ധിക്കുന്നില്ലെന്നു മാത്രം.