തലസ്ഥാനത്തെ ഒാണഘോഷത്തിന് താളപ്പകിട്ടേകി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും. മട്ടന്നൂരിനൊപ്പം ശ്രീരഞ്ജിനി കോടമ്പള്ളി, രചന നാരായണൻകുട്ടി, പ്രകാശൻ ഉള്യേരി എന്നിവർ ചേർന്ന് അവതരിപ്പിച്ച ഭാവയാമി എന്ന പരിപാടിയാണ് കനക്കുന്നിന് തിലകക്കുറിയായത്. തുടക്കത്തിലെ ഗണേശവന്ദനത്തിൽ തന്നെ മേളപ്പെരുക്കം. നിശാഗന്ധിയിൽ നിറഞ്ഞുകവിഞ്ഞ ആസ്വാദകർക്ക് ആനന്ദഒാണം. പിന്നാലെ രചനനാരായൺ കുട്ടി സ്വാതി തിരുനാൾ കൃതിയുമായെത്തി. ശാസ്ത്രീയസംഗീതവും നാടൻ പാട്ടും നാടകഗാനവും കോർത്തിണക്കിയ നിറമാലയായിരുന്നു പിന്നീട്. കനക്കുന്നിലെ മറ്റ് വേദികളിലെ നാടൻകലൾ ആസ്വദിക്കാനും നൂറുകണക്കിനാസ്വാദകർ. തലസ്ഥാനത്തെ ഒാണാഘോഷം മൂന്നാംദിനം പിന്നിട്ടതോടെ നഗരംആൾത്തിരക്കിൽ മുങ്ങുകയാണ് എല്ലാ സന്ധ്യകളിലും.
Advertisement