E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

മനോരമ ആഴ്ചപതിപ്പിന്റെ മികച്ച വീട്ടമ്മയ്ക്കുള്ള പുരസ്ക്കാരം ലീല സുഖവാസിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാള മനോരമ ആഴ്ചപതിപ്പിന്റെ ഏറ്റവും മികച്ച വീട്ടമ്മയ്ക്കുള്ള പുരസ്ക്കാരം എറണാകുളം സ്വദേശിനി ലീല സുഖവാസിന്. കൊല്ലത്ത് നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് ലീല സുഖവാസ് കിരീടമണിഞ്ഞത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം 

ഒരു അവികസിത ഗ്രാമത്തിലേക്ക് മരുമകളായി വന്ന് ആ നാടിന്റെ വികസനസ്വപ്നങ്ങൾക്ക് ചിറക് വെയ്പ്പിച്ചതാണ് ലീല സുഖവാസ് എന്ന് അൻപത്തിമൂന്നുകാരിയെ മികച്ച വീട്ടമ്മയ്ക്കുള്ള മനോരമ ആഴ്ചപതിപ്പിന്റെ പുരസ്ക്കാരത്തിന് അർഹയാക്കിത്. ആർ പി ഗ്രൂപ്പ് ചെയർമാൻ രവിപിള്ളയുടെ ഭാര്യ ഗീത പിള്ളയും മകൾ ഡോ.ആരതിയും ചേർന്ന് പുരസ്ക്കാരം സമ്മാനിച്ചു. ജസ്റ്റീസ് ഡി ശ്രീദേവി, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, മലയാള മനോരമ മുൻ എഡിറ്റോറിയിൽ ഡയറക്ടർ തോമസ് ജേക്കബ്, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമി, ക്ലനിക്കൽ സൈക്കോളജിസ്റ്റ് സൈലേഷ്യ എന്നിവരായിരുന്നു പുരസ്ക്കാരനിർണയസമിതി..വീട്ടമ്മയെന്ന നിലയിൽ നടത്തിയ സാമൂഹ്യഇടപെടലിന് വലിയ പുരസ്ക്കാരം നൽകി ആദരിച്ചതിൽ സന്തോഷമുണ്ടെന്ന് ലീല സുഖവാസ് പറഞ്ഞു 

എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിലെ കൂരുമല എന്ന കുന്നിൽ പ്രദേശമാണ് ലീലയുടെ ഇടപെടിലിലൂടെ വികസനപാതയിലേക്ക് നീങ്ങിയത്. കട്ടപ്പന സ്വദേശി ലിൻസി ജോർജ്, കൂത്തുപറമ്പ് സ്വദേശി മോളി വർക്കി, പൊൻകുന്നം സ്വദേശി വി.കെ.ശ്രീജ, അമ്പലവയൽ സ്വദേശി വിജയ കേശവൻ എന്നിവരാണ് അവസാന റൗണ്ടിലെത്തിയ മറ്റു നാലുപേർ. ഇവർക്ക് പ്രോൽസാഹനസമ്മാനമായി ഇരുപത്തയ്യായിരം രൂപ വീതം സമ്മാനിച്ചു.മലയാള മനോരമ എഡിറ്റോറിയൽ ‍ഡയറ്ക്ടർ മാത്യൂസ് വർഗീസ് ,മനോരമ ആഴ്ചപതിപ്പ് എഡിറ്റർ ഇൻ ചാർജ് കെ.എ.ഫ്രാൻസിസ് എന്നിവരും ഗ്രാൻഡ് ഫിനാലെയിൽ പങ്കാളികളായി