കെ.സി.മാമ്മന്‍ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള അറുപത്തിയൊന്നാമത് നീരേറ്റുപുറം- പമ്പ ജലമേളയില്‍ ചമ്പക്കുളം ചുണ്ടന് കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് രണ്ടാംസ്ഥാനം നേടി. സെന്റ് ജോര്‍ജ് ചുണ്ടനാണ് മൂന്നാംസ്ഥാനം.
പമ്പാനദിയിലെ ഓളപ്പരപ്പുകളെ ആവേശംകൊള്ളിച്ച് ചമ്പക്കുളം ഫിനിഷിങ് ലൈന്‍ കടന്നപ്പോള്‍ കാണികള്‍ ആര്‍ത്തുവിളിച്ചു. ഇഞ്ചുകളുടെ വ്യത്യാസത്തില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനും തൊട്ടുപിന്നാലെ സെന്റ് ജോര്‍ജും. കെ.സി.മാമ്മന്‍ മാപ്പിള ട്രോഫി ചമ്പക്കുളത്തിന് സ്വന്തം.
വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ അമ്പലകടവന് ഒന്നാംസ്ഥാനവും, ഷോട്ട് പുളിക്കത്ര രണ്ടാംസ്ഥാനവും നേടി. ആറ് ചുണ്ടന് വള്ളങ്ങളടക്കം മുപ്പത്തിയാറ് വള്ളങ്ങളാണ് ഇത്തവണ മല്‍സരിക്കാനുണ്ടായിരുന്നത്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന് ജലമേള ഉദ്ഘാടനം ചെയ്തു. ആവേശം ഇരട്ടിയാക്കി മല്‍സരം തുടങ്ങും മുന്‍പേ ഇരുകരകളിലും കാണികള്‍ നിരന്നിരുന്നു. കരയിലും വെള്ളത്തിലും പൊലീസും മറ്റ് സര്‍ക്കാര്‍ വിഭാഗങ്ങളുമൊരുക്കിയ കനത്ത സുരക്ഷയിലാണ് ജലമേള നടന്നത്. മല്സരങ്ങള്ക്കിടയില്നടന്ന വാട്ടര്ബൈക്ക് പ്രകടനവും കാണികള്‍ക്ക് ആവേശമായി.