E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് ഒരു കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വിജയത്തിലേക്ക് നീങ്ങുന്നതിന്‍റെ സന്തോഷത്തിലാണ് ഒരു കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍. സ്വന്തം വീട്ടില്‍ പരീക്ഷിച്ച് വിജയിച്ച മാതൃക മലയാളക്കരയില്‍ തരംഗമാകുമ്പോള്‍ ഈ മാവേലിക്കര കണ്ടിയൂര്‍ സ്വദേശിയും വിളവെടുപ്പിന്‍റെ തിരക്കിലാണ്. 

ഒരു മുറം നിറയ്ക്കാനുള്ളതിലേറെ പച്ചക്കറികളുണ്ട് മാവേലിക്കരയ്ക്ക് സമീപം കണ്ടിയൂരിലെ ഈ മട്ടുപ്പാവില്‍. പടവലവും, പയറും, പാവലും, വെള്ളരിയും, തക്കാളിയും, പീച്ചിലുമെല്ലാം വിളവെടുപ്പിന് തയാറായി നില്‍ക്കുന്ന കൃഷിയിടം. ഓണത്തിന് വിഷമില്ലാത്ത പച്ചക്കറികൊണ്ട് സദ്യയൊരുക്കാനുള്ള തയാറെടുപ്പിലാണ് കൃഷി വകുപ്പിന്‍റെ പന്തളം കരിമ്പ് വിത്തുല്‍പാദന കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ പി.സി.ഹരികുമാറിന്‍റെ കുടുംബം. ഹരികുമാര്‍ കൃഷിമന്ത്രിക്ക് നല്‍കിയ ആശയമാണ് ഓണത്തിന് ഒരു മുറം പച്ചക്കറിയെന്ന പേരില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്. പതിമൂന്ന് വര്‍ഷമായി ഇദ്ദേഹം മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നുണ്ട്. അതിനൊപ്പം കഴിഞ്ഞ നാലുവര്‍ഷമായി ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ കൃഷി വിജ്ഞാനവ്യാപനവും ഹരികുമാര്‍ നടത്തുന്നു. 

കൃത്യതാ കൃഷിയിലൂടെ പൂര്‍ണമായും ജൈവരീതിയിലാണ് മട്ടുപ്പാവിലെ കൃഷി. സോളര്‍ സംവിധാനത്തിലൂടെ പ്രവര്‍ത്തിപ്പിക്കുന്ന അക്വാപോണിക്സ് കൃഷിയും, ചാക്കുകളിലെ കൃഷിയുമെല്ലാമായി ആകെയുള്ള പതിനാറുസെന്‍റ് സ്ഥലവും ഇവര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫിസറായ ഭാര്യയുടെയും വിദ്യാര്‍ഥികളായ മക്കളുടെയും പിന്തുണയോടെയാണ് ഹരികുമാര്‍ മലയാളക്കരയ്ക്കുതന്നെ മാതൃകയായിരിക്കുന്നത്.