കെ.എസ്.ടി.പിയുടെ റോഡ് നിര്‍മാണത്തെ തുടര്‍ന്ന് ചങ്ങനാശേരി- കോട്ടയം റൂട്ടില്‍ വന്‍ ഗതാഗതക്കുരുക്ക്. മുന്നറിയിപ്പില്ലാതെ നടത്തിയ നിര്‍മാണത്തെ തുടര്‍ന്ന് നാലുമണിക്കൂറിലേറെയാണ് യാത്രക്കാര്‍ വലഞ്ഞത്.
ചങ്ങനാശേരി പാലത്തറ മുതല്‍ ചിങ്ങവനംവരെയുള്ള ഭാഗത്തുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ ഇരയാണ് ഈ ആംബുലന്‍സും അതിലെ രോഗിയും. പാലത്തറയ്ക്കും തുരുത്തിക്കുമിടയില് മുന്നറിയിപ്പൊന്നുമില്ലാതെ രാവിലെയാണ് കെ.എസ്.ടി.പി അധികൃതര്‍ റോഡ് ടാറിങ് തുടങ്ങിയത്. റോഡിന്റെ പകുതി ഭാഗത്തെ ഗതാഗതം തടഞ്ഞശേഷമായിരുന്നു നിര്‍മാണം. പൊലീസിനെയും മറ്റ് വകുപ്പുകളെയും വിവരം അറിയിച്ചിരുന്നുമില്ല. ഇതുമൂലം വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ കഴിയാതിരുന്നതോടെ റോഡ് നിശ്ചലമായി. വിദ്യാര്‍ഥികളും, രോഗികളുമെല്ലാം വലഞ്ഞു.
കാല്‍നടപോലും അസാധ്യമായ കുരുക്കില്‍ ദീര്‍ഘദൂര യാത്രക്കാരടക്കം കുടുങ്ങി. പ്രദേശത്തെ റോഡുകളെക്കുറിച്ച് ധാരണയുള്ളവര്‍ കുരിശുംമൂട് വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു.