E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

ആദിപമ്പയും വരട്ടാറും ജലോല്‍സവത്തിന് വേദിയാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആദിപമ്പയും വരട്ടാറും ജലോല്‍സവത്തിന് വേദിയാകുന്നു. അടുത്തമാസം രണ്ടാം തീയതിയാണ് എട്ട് പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന ജലോല്‍സവം. പുഴ വീണ്ടെടുപ്പിന്‍റെ രണ്ടാംഘട്ടം അന്നേദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 

മൂന്ന് പതിറ്റാണ്ട് മുന്‍പ് ഒഴുക്ക് നിലച്ചുപോയ വരട്ടാര്‍ പുനരുജ്ജീവനം അതിവേഗം പുരോഗമിക്കുകയാണ്. ആലപ്പുഴ- പത്തനംതിട്ട ജില്ലകളിലൂടെയാണ് വരട്ടാര്‍ കടന്നുപോകുന്നത്. നാട്ടുകാരുടെ ശ്രമഫലമായി 13 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പുഴ വീണ്ടെടുത്തത്. പോളനിറഞ്ഞുകിടന്നിരുന്ന ആദിപമ്പയും വരട്ടാറും വൃത്തിയാക്കി. നീരൊഴുക്കിന് തടസമായിരുന്ന ചപ്പാത്തുകളും പൊട്ടിച്ചുനീക്കി. ഇതോടെയാണ് ജലോല്‍സവമെന്ന ആശയം ഉരുത്തിരിഞ്ഞത്. 

ആദിപമ്പയിലെ ചേന്ദാമംഗലം കടവില്‍നിന്ന് തുടങ്ങി വരട്ടാറിന്‍റെ തുടക്കസ്ഥാനംവരെയുള്ള 700 മീറ്ററാണ് റേസ് ട്രാക്ക്. രണ്ട് ബാച്ചുകളിലായി എട്ട് പള്ളിയോടങ്ങള്‍ മല്‍സരിക്കാനിറങ്ങും. പുഴയ്ക്ക് വീതി കുറവായതിനാല്‍ ഒരു ഹീറ്റ്സില്‍ രണ്ട് പള്ളിയോടങ്ങള്‍ വീതമാണ് മല്‍സരിക്കുക.