സ്റ്റേഡിയങ്ങൾ സ്പോട്സ് ആവശ്യങ്ങൾക്കുമാത്രമേ ഉപോഗിക്കാവു എന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. പത്തംതിട്ടയില്‍ ഇൻഡോർ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുമാനം ഉണ്ടാക്കുന്നതിനായി സ്റ്റേഡിയങ്ങൾ രാഷ്ട്രീയ,മത യോഗങ്ങൾക്കുനൽകുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പഞ്ഞു.
കായിക സൗകര്യങ്ങൾ സ്പോട്സ് പ്രവർത്തനങ്ങൾക്ക് മാത്രമുള്ളതാണ്. സ്പോട്സ് സൗകര്യങ്ങൾ വർഷം മുഴുവൻ ഉപയോഗിച്ചെങ്കിൽ മാത്രമേ ലക്ഷ്യംകൈവരിക്കാൻ കഴിയു.കായിക പ്രവർത്തനങ്ങൾക്ക് നിത്യജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും ഗവർണർ പറഞ്ഞു. ആന്റോ ആന്റണി എം.പി അധ്യക്ഷനായിരുന്നു.15 കോടിരൂപ ചെലവിൽ 40,000ചതുരശ്ര അടി വിസ്തൃതിയിലാണ് സ്റ്റേഡിയം നിർമിക്കുന്നത്.