പത്തനംതിട്ട പോളച്ചിറയുടെ വികസനംകാത്ത് പ്രദേശവാസികൾ. അധികൃതർ കനിഞ്ഞാൽ പോളച്ചിറ പത്തനംതിട്ടയുടെ ടൂറിസം ഭൂപടത്തിൽ ഇടംപിടിയ്ക്കും. കുളനട പഞ്ചായത്തിലെ ഏഴ്, പതിനൊന്ന് വാർഡുകളിൽ ഉൾപ്പെടുന്നതാണ് പ്രദേശം.
ഈ ചിറയിൽ ഒരു പെഡൽ ബോട്ടിൽ കറങ്ങുന്നതും, ചിറയുടെ ചുറ്റിലെ നടപ്പാതയിലൂടെ നടക്കുന്നതും ഒന്നു സങ്കൽപ്പിച്ചുനോക്കു. അതിനുള്ള സാധ്യതകൾ വിദൂരമല്ല. ഇനി വേണ്ടത് അധികൃതരുടെ മനസുമാത്രം.
പെഡൽ ബോട്ട്, ഒഴുകിനടക്കുന്ന അക്വേറിയം, മീൻ പിടുത്തസംവിധാനങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുത്തിയുള്ള ഒരു പദ്ധതിരേഖ സമർപ്പിച്ചുകഴിഞ്ഞു. ഒട്ടേറെ ദേശാടനപക്ഷികൾ എത്തുന്നയിടം കൂടിയാണ് ഇവിടം. അൻപതിൽപ്പരം പക്ഷികൾ ഇവിടെ എത്തുന്നതായാണ് പക്ഷിനിരീക്ഷകരുടെ കണ്ടെത്തൽ. അധികൃതർ പോളച്ചിറയുടെ സൗന്ദര്യം കാണാതെപോകില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ