അകാരണമായി പിരിച്ചുവിട്ട നഴ്സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അടൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ സമരം ആരംഭിച്ചു. സെൻട്രൽ ജംക്്ഷനു സമീപമുള്ള മരിയ ആശുപത്രിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സമരം ചെയ്യുന്നത്.
കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ യൂണിറ്റ് ആരംഭിച്ചത്. സംഘടനയുടെ യൂണിറ്റ് പ്രസിഡന്റായിരുന്നു പിരിച്ചുവിടപ്പെട്ട നഴ്സ്. ചർച്ചനടത്തിയെങ്കിലും മാനേജ്മെന്റിന്റേത് നിഷേധാത്മക നിലപാടാണെന്ന് സമരക്കാർ അരോപിക്കുന്നു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ നഴ്സിനോട് ജോലിക്കുവരേണ്ടെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിക്കുകയായിരുന്നുവെന്ന് സമരക്കാർ പറയുന്നു. എന്നാൽ കരാർ കാലാവധി അവസാനിച്ചതിനാലാണ് നഴ്സിനെ പിരിച്ചുവിട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.