കൊല്ലം അഞ്ചലിൽ ഫ്ലാറ്റ് നിർമാണത്തിനായി കുന്നിടിച്ച് നിരത്തുന്നു.അഞ്ചൽ ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉള്ളിൽ കൃഷി ഭൂമിയോട് ചേർന്നാണ് മണ്ണെടുത്ത് കടത്തുന്നത്. രാത്രി നടക്കുന്ന കുന്നിടിക്കലിനെതിരെ നടപടി സ്വീകരിക്കാൻ റവന്യൂ അധികൃതർ തയാറായിട്ടില്ല.
അഞ്ചൽ കൈപ്പള്ളിയിലാണ് ഒരേക്കറോളം വരുന്ന കുന്ന് സ്വകാര്യവ്യക്തി ഇടിച്ചു നിരത്തി മണ്ണു കടത്തുന്നത്. അർധരാത്രിയിൽ പൊലീസിന്റെയും റവന്യൂ അധികാരികളുടെയും ഒത്താശയോടെയാണ് കുന്നിടിക്കുന്നത്. അടുത്തിടെ മറ്റൊരാളിൽ നിന്ന് വാങ്ങിയ ഭൂമിയേ ഫ്ളാറ്റ് നിർമാണത്തിനായി നിരപ്പാക്കിയെടുക്കുകയാണ്.
ഇവിടെ നിന്ന് മണ്ണ് കടത്തുന്നത് എവിടേയ്ക്കാണെന്ന് പ്രദേശവാസികൾക്കും അറിയില്ല. അഞ്ചലിലെ ഭൂമാഫിയയാണ് കുന്നിടിക്കുന്നതിന് പിന്നിലെന്നാണ് സൂചന. പ്രദേശവാസികളെ നാട്ടുകാരോ ഇതിനെതിരെ പരാതി ഇനിയും തയാറായിട്ടില്ല. കുന്നിടിക്കുന്നവർ പൊലീസിലും റവന്യൂ വിഭാഗത്തിലും സ്വാധീനമുള്ളരാണെന്നും പരാതി നൽകിയാൽ ഫലമില്ല എന്നും നാട്ടുകാർ പറഞ്ഞു. അതിനാൽ ഒരാൾ പോലും ഇതിനെതിരെ പ്രതികരിക്കാൻ തയാറായിട്ടില്ല.അഞ്ചലിലെ യുവജന -രാഷ്ട്രീയ സംഘടനകളും നഗ്നമായി നടക്കുന്ന നിയമ ലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്.