ആറൻമുള വള്ളസദ്യയോട് അനുബന്ധിച്ചുള്ള വഞ്ചിപ്പാട്ട് മത്സരത്തിന് തുടക്കമായി. പള്ളിയോട സേവാസംഘവും ദേവസ്വംബോർഡും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. വിവിധ കരകളെ പ്രതിനിധികരിച്ച് ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. മത്സരം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊതു അവധി ദിനത്തിലും ശനി,ഞായർ ദിവസങ്ങളിലുമാണ് മത്സരം. സെപ്തംബർ 29,30 തീയതികളിലാണ് ഫൈനൽ. ജേതാക്കൾക്ക് 51 പവന്റെ ട്രോഫിസമ്മാനിക്കും.
Advertisement