കായംകുളത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ജലഅതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം നിറയെ മാലിന്യം. പ്രശ്നപരിഹാരമില്ലാതെ വന്നതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു
പഴകി ദ്രവിച്ച പൈപ്പിലൂടെ വിതരണം നടത്തുന്നതാണ് മലിനജലം ലഭിക്കാന്‍ കാരമെന്നാണ് നാട്ടുകാരുടെ പക്ഷം. വീടുകവിലെ പൈപ്പുകളില്‍ നിന്ന് ശേഖരിച്ച മലിനജലവുമായാണ് ജലഅതോറിറ്റി ഒാപിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. കായംകുളത്തിന്റെ പടിഞ്ഞാറന്‍ മേഖലകളായ ചിറകടവം, ബോട്ടുജെട്ടി, പണ്ടകശാല, മാളികയില്‍ ഭാഗങ്ങളിലാണ് കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നത്
നഗരസഭ പ്രതിപക്ഷ നേതാവ് യു മുഹമ്മദ് ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മേഖലയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കിയില്ലെങ്കില്‍ ജലഅതോറിറ്റിക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം