തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നല്കാൻ ഡിവൈഎഫ്ഐ ആവിഷ്കരിച്ച ഹൃദയപൂർവ്വം പദ്ധതി ഇരൂനൂറു ദിവസം പിന്നിട്ടു. പത്തു ലക്ഷത്തിലധികം പൊതിച്ചോറുകളാണ് ഇതിനകം വിതരണം ചെയ്തത്. ഇരൂന്നൂറാം ദിനത്തിന്റെ സന്തോഷം പങ്കിടാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെത്തി.
കാരുണ്യവും കരുതലും രുചികൂട്ടിയ പൊതിച്ചോറുകൾ 200 ദിവസവും മുടങ്ങാതെയെത്തി.വിശപ്പകന്ന രോഗികളും കൂട്ടിരിപ്പുകാരും ഹൃദയപൂർവ്വം നന്ദിയറിയിക്കുന്നു ഡി വൈ എഫ് ഐയുടെ നല്ല മാതൃകയ്ക്ക്. 5000 പൊതിച്ചോറുകൾ വിതരണം ചെയ്യാൻ ലക്ഷ്യമിട്ടിടത്ത് പൊതികളുടെ എണ്ണം ഏഴായിരവും എണ്ണായിരവുമൊക്കെ കടന്നു പല ദിവസങ്ങളിലും. ആ സന്തോഷം പങ്കിടാൻ കോടിയേരി ബാലകൃഷ്ണനുമെത്തി. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഒാരോ ദിവസവും ഒാരോ മേഖല കമ്മിറ്റിക്കാണ് ചുമതല.