പരാതിക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട പൊലീസുകാര്‍ സ്വന്തം പരാതികൾ ആരോടുപറയുമെന്ന സംശയത്തിലാണ്. അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് പത്തനംതിട്ട സ്റ്റേഷനിലെ പൊലീസുകാര്‍ .പത്തനംതിട്ടയിലെ പൊലീസ് കൺട്രോൾ റൂമിൽ പൊലീസുകാർ ഇരുന്ന് ജോലിചെയ്യുന്ന ഇടം കാണേണ്ടതാണ്. വേരിനിടയിൽ പാമ്പോ പഴുതാരയോ ഉണ്ടോ എന്ന പരിശോധനയോടെയാണ് ഓഫീസിലെത്തുന്ന ഓരോ പൊലീസുകാരനും ജോലി തുടങ്ങുന്നത്. പരിമിതികൾ ആരോടുപറയാൻ എന്ന ചോദ്യമാണ് പൊലീസുകാർ ഉന്നയിക്കുന്നത്.
Advertisement