പൊലീസിെന്റ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പൊലീസ് ആസ്ഥാനത്ത് ചീഫ് കൺട്രോൾ റൂം തുറന്നു. ക്രമസമാധാനപാലനം, കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം തുടങ്ങി വിവിധ പൊലീസ് പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കുകയാണ് ഉദ്ദേശം. ജില്ലാതലത്തിൽ പൊലീസ് കൺട്രോൾ റൂമുകൾ നിലവിലുണ്ടെങ്കിലും ഇവയുടെ ഏകോപനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പൊലീസ് ആസ്ഥാനത്ത് ചീഫ് കൺട്രോൾ റൂം തുറന്നത്.
ക്രമസമാധാന പാലനത്തിലും ഗതാഗത നിയന്ത്രണത്തിലുമടക്കം ഫലപ്രദമായി ഇടപെടുകയാണ് ഉദ്ദേശം. വിവിധ പൊലീസ് കൺട്രോൾ റൂമുകളെ പരസ്പരം ബന്ധിപ്പിച്ച് ക്യാമറ നിരീക്ഷണ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളുമായി സഹകരിച്ച് അന്വേഷണം നടത്തേണ്ട സാഹചര്യത്തിൽ ഉൾപ്പടെ ചീഫ് കൺട്രോൾ റൂമിന്റെ പ്രവർത്തനം ഏറെ ഗുണംചെയ്യുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. എസ് പി ആർ നിശാന്തിനിക്കാണ് ചുമതല. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ 12 ഉദ്യോഗസ്ഥരുണ്ടാകും.