കശുവണ്ടി ഫാക്ടറിയും ക്യാമറനിരീക്ഷണത്തിലാക്കിയ ഉടമയുടെ നടപടിയിൽ തൊഴിലാളികള്‍ക്ക് പ്രതിഷേധം. പത്തനംതിട്ട ഏനാത്തുള്ള കശുവണ്ടി ഫാക്ടറിയിലാണ് പാസിങ്, പീലിങ് വിഭാഗത്തിൽ ക്യാമറ സ്ഥാപിച്ചത്.
ഞായറാഴ്ചയാണ് ഫാക്ടറിയിൽ നിരീക്ഷണകാമറ സ്ഥാപിച്ചത്. കാമറ സ്ഥാപിച്ചതോടെ തൊഴിലാളികൾ സമരത്തിലാണ്. നടപടി സ്വകാര്യതയെഹനിക്കുന്നു എന്നാണ് തൊഴിലാളികളുടെ ആരോപണം.
തൊഴിലാളികൾ പ്രതിഷേധമുയർത്തിയതോടെ യൂണിയനുകളും പിന്തുണയുമായെത്തി. തൊഴിലെടുക്കന്ന ഷെഡുകളുടെ വിവിധഭാഗങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കാമറകൾ നിലവിലുള്ള സ്ഥലങ്ങളിൽ നിന്നുമാറ്റി വാതിലുകളിൽ മാത്രമായി സ്ഥാപിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം