E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

ഇതരസംസ്ഥാന തൊഴിലാളികളുടെ ഡിജിറ്റല്‍ ഡാറ്റാ ബാങ്കുമായി തൃക്കൊടിത്താനം പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇതരസംസ്ഥാന തൊഴിലാളികളുടെ ഡിജിറ്റല്‍ ഡാറ്റാബാങ്കുമായി കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം പൊലീസ്. സംസ്ഥാനത്ത് ആദ്യമായാണ് തൊഴിലാളികളുടെ ഡിജിറ്റല്‍ ഡാറ്റാബാങ്ക് രൂപീകരിക്കുന്നത്. 

രണ്ടുമാസം മുന്‍പ് പായിപ്പാട് സ്വദേശിയായ കടയുടമ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിന് ഇരയായതിന് പിന്നാലെയാണ് ഡിജിറ്റല്‍ ഡാറ്റാ ബാങ്ക് രൂപീകരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം ഇതരസംസ്ഥാന തൊഴിലാളികള്‍ പായിപ്പാട് മേഖലയില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ ഇതരസംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു. രണ്ട് ഫോട്ടോ, വ്യക്തിവിവരങ്ങള്‍ , വിരലടയാളം എന്നിവയാണ് പൊലീസ് ശേഖരിച്ചത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുറമേ തൊഴിലാളികളുടെ സാമൂഹികസുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്ന് പൊലീസ് പറയുന്നു. 

നിലവില്‍ പായിപ്പാട് പഞ്ചായത്തിലുള്ള 2629പേരുടെ വിവരങ്ങളാണ് ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസിന്‍റെ നടപടിയെ തൊഴിലാളികളും സ്വാഗതം ചെയ്യുന്നു. അതേസമയം വിവരശേഖരണം തുടങ്ങിയതോടെ കൃത്യമായ രേഖകളില്ലാത്ത കുറേയധികംപേര്‍ പായിപ്പാട് മേഖലയില്‍നിന്ന് പോയെന്നും പൊലീസ് അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :