ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ ആശുപത്രി മാലിന്യങ്ങളും തള്ളുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. താലൂക്ക് ആശുപത്രിയില്‍നിന്നുള്ള മാലിന്യങ്ങളാണ് നഗരസഭാ ജീവനക്കാര്‍ മറ്റ് മാലിന്യങ്ങള്‍ക്കൊപ്പം തള്ളുന്നത്.
പച്ചനിറത്തിലുള്ള ബാഗുകളില്നിറച്ചാണ് ആശുപത്രികളില്‍നിന്നുള്ള മാലിന്യം പുറംതള്ളുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇത്തരം ബാഗുകളില്‍ ആശുപത്രിയില്‍നിന്നുള്ള ഭക്ഷ്യാവശിഷ്ടങ്ങള്‍ മാത്രമാണ് ഉള്ളതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. പക്ഷേ ചെങ്ങന്നൂര്‍ സ്റ്റേഡിയത്തില്‍ തള്ളുന്ന മാലിന്യത്തിനൊപ്പം കൈയ്യുറയും മറ്റ് മെഡിക്കല്‍ മാലിന്യങ്ങളുമുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ മെഡിക്കല്‍ മാലിന്യങ്ങള്‍ ഐ.എം.എയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സ്കൂളും, കുട്ടികളുടെ കളിക്കളവുമെല്ലാം അടുത്തുണ്ടായിട്ടും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മാലിന്യം നിരുത്തരവാദപരമായി കൈകാര്യം ചെയ്യുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.