E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 05:28 PM IST

Facebook
Twitter
Google Plus
Youtube

More in South

ബെന്യാമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി നല്‍കിയ ഉപഹാരത്തില്‍ മനംനിറഞ്ഞ് മാര്‍ത്തോമാ സഭാ ആസ്ഥാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ ഉപഹാരത്തില്‍ മനംനിറഞ്ഞ് തിരുവല്ല മാര്‍ത്തോമാ സഭാ ആസ്ഥാനം. ഇന്ത്യയിലെ യഹൂദ ചരിത്രവുമായി ബന്ധപ്പെട്ട് സമ്മാനിച്ച ചെമ്പ്ഫലക മാതൃകകളില്‍ രണ്ടെണ്ണം മാര്‍ത്തോമാ സഭയുടെ കൈവശമുള്ള ചെപ്പേടുകളുടെ പകര്‍പ്പാണ്. 

പേര്‍ഷ്യന്‍ വംശജര്‍ സ്ഥാപിച്ച തരീസാപ്പള്ളിക്കും ക്രിസ്ത്യാനികള്‍ക്കും വാണിജ്യവ്യാപാര അധികാരങ്ങള്‍ നല്‍കിക്കൊണ്ട് രാജാവ് നല്‍കിയ ഉത്തരവാണ് ചെമ്പേടുകളില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം സാമൂഹികരംഗത്ത് അനുവദിച്ച് നല്‍കിയ പദവികളെക്കുറിച്ചും ചെമ്പേടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി. 849ലാണ് ഇവയുടെ രചനയെന്ന് കരുതപ്പെടുന്നു. ചേപ്പേടുകള്‍ എന്നറിയപ്പെട്ട ഈ ചരിത്രരേഖകളില്‍ അഞ്ചെണ്ണമാണ് ഇപ്പോഴുള്ളത്. ഇതില്‍ രണ്ടെണ്ണം മാര്‍ത്തോമ സഭയുടെ കൈവശവും ബാക്കിയുള്ളവ ഓര്‍ത്തഡോക്സ് സഭയുടെ കൈവശവുമാണ്. മൂന്നുമാസം മുന്‍പ് പുരാവസ്തു ഗവേഷകന്‍ ബിരാഡ് രാജാറാം യാജ്നിക് സഭാ സെക്രട്ടറിയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹം സഭാ ആസ്ഥാനത്തെത്തി സേഫ് ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന ചെപ്പേടുകളുടെ ഫോട്ടോയെടുത്ത് മടങ്ങി. 

ചരിത്രരേഖാ ശേഖരണം എന്നുമാത്രമാണ് സഭയെ അറിയിച്ചിരുന്നത്. പുരസ്കാരം സമ്മാനിച്ചതിനുപിന്നാലെ മാര്‍ത്തോമ സഭയെയും ചെപ്പേടുകളെയുംക്കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഹീബ്രു, പാലി, അരമിക് ഭാഷകളിലാണ് ചേപ്പേടുകളിലെ വിവരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത്. പുനര്‍നിര്‍മിച്ചെടുത്ത ചേപ്പേടുകളുടെ പകര്‍പ്പ് സഭയ്ക്ക് നല്‍കുമെന്നും ബിരാഡ് രാജാറാം യാജ്നിക് അറിയിച്ചിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :