ആലപ്പുഴയില്‍ റോഡില്‍ മാലിന്യം തള്ളിയ ആള് സിസിടിവിയില്‍ കുടുങ്ങി. കൈതവന ചര്‍ച്ച് ലൈന്‍ റോഡിലാണ് മാലിന്യം തള്ളിയത്.
മാസങ്ങളായി മാലിന്യംനിറഞ്ഞ പാക്കറ്റുകള്‍ റോഡിലും വീടിന് മുന്നിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇടയ്ക്കിടെ ഒരാള്‍ ബൈക്കിലെത്തി മാലിന്യം ഉപേക്ഷിക്കുന്നതായി വിവരം ലഭിച്ചെങ്കിലും പിടികൂടാനായില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ സിസിടിവി സ്ഥാപിച്ചത്. ഇതോടെ എല്ലാം വെളിച്ചത്തായി
ചൂളക്കല്‍ സ്വദേശി ജോസാണ് മാലിന്യംഉപേക്ഷിച്ചതെന്നാണ് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസിലും മുനിസിപ്പാലിറ്റിയിലും പരാതി നല്കി.