അട്ടിമറിശ്രമങ്ങള്‍ അതിജീവിച്ച് കൊല്ലം ജില്ലാ ആശുപത്രിയിലെ എംആര്‍ഐ സ്കാന്‍ സെന്റര്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. കെട്ടിടം നിര്‍മിച്ച് യന്ത്രങ്ങള്‍ക്ക് കരാര്‍ നല്‍കിയശേഷം വൈദ്യുതി കണക്ഷന് വൈകിച്ചും മറ്റും പദ്ധതി നഷ്ടപ്പെടുത്താന്‍ പലകുറി ശ്രമങ്ങള്‍ നടന്നിരുന്നു.
ശാപമോക്ഷം എന്ന പ്രയോഗം എല്ലാ അര്‍ത്ഥത്തിലും യോജിക്കുന്ന തിരിച്ചുവരവ്. കൊല്ലം ജില്ലാ ആശുപത്രിയിലെ എംആര്‍ഐ സ്കാന്‍ സെന്റര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഇതിനപ്പുറം ഒരു വിശേഷണമില്ല. അത്രയേറെ വെല്ലുവിളികളാണ് പദ്ധതിക്ക് നേരിടേണ്ടിവന്നത്. ജില്ലാ ആശുപത്രിയിലെ ചില ഡോക്ടര്‍മാരുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായാണ് ജില്ലാ പഞ്ചായത്ത് സ്കാന്‍ സെന്റര്‍ സ്ഥാപിക്കാന്‍ തുക അനുവദിച്ചത്. രാജ്യാന്തരകമ്പനിക്ക് കരാറും നല്കി. എന്നാല്‍ വൈകാതെ മറ്റുചില ഡോക്ടര്‍മാര്‍ ജില്ലാപഞ്ചായത്തിലെ സ്വാധീനം ഉപയോഗിച്ച് പദ്ധതി നിശ്ചലമാക്കി. കെട്ടിടം നിര്‍മിച്ചെങ്കിലും സ്കാന്‍ സെന്ററിന് ആവശ്യമായ വൈദ്യുതികണക്ഷന് ലഭിച്ചില്ല.
സ്കാന്‍ സെന്ററിനുവേണ്ടി പരിശ്രമിച്ചവര്‍ ഇക്കാര്യങ്ങള്‍ തുറന്നുകാട്ടി രംഗത്തിറങ്ങിയതോടെയാണ് വൈദ്യുതിബോര്ഡിലടക്കം സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ നീങ്ങിയത്. സ്ഥലംമാറിപ്പോയ ജില്ലാപഞ്ചായത്ത് സെക്രട്ടറിയും പദ്ധതിക്കുവേണ്ടി നിലയുറപ്പിച്ചു. കരാര്‍ കാലാവധി കഴിയാന്‍ ചുരുങ്ങിയ സമയം മാത്രം ബാക്കിനില്‍ക്കേ ഒടുവില്‍ സ്കാനിങ് യന്ത്രങ്ങളും എത്തി. ഇവ സ്ഥാപിച്ചുകഴിഞ്ഞാല്‍ ജില്ലാ ആശുപത്രിയില്‍ എത്തുന്ന പാവങ്ങള്‍ക്ക് അങ്ങേയറ്റം ആശ്വാസമാകും.