കോട്ടയം നിവാസികളെല്ലാം കഴിഞ്ഞ കുറെ നാളുകളായി ഒരു നിധിയുടെ പിന്നാലെയാണ്. സംഗതി സത്യമാണോയെന്നറിയാൻ ഹൈക്കോടതി പുരാവസ്തുവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ചരിത്രമുറങ്ങുന്ന വെന്നിമല. കോട്ടയത്തുനിന്നും 13 കിലോമീറ്റര്‍ ദൂരം കിഴക്കുമാറിയാണ് വിജയാദ്രി എന്നു വിളിക്കുന്ന വെന്നിമലയുടെ സ്ഥാനം. കപിലന് ഉള്‍പ്പെടെ അനേകം ഋഷിവര്യന്മാര് ഈ മലയില്‍ തപസു ചെയ്തിരുന്നുവെന്നാണ് ഐതീഹ്യം. ഏറെ പ്രത്യേകതകളുള്ളതാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള വെന്നിമല ശ്രീരാമ ലക്ഷ്മണ ക്ഷേത്രം ക്ഷേത്രം.ഷഡ്കാല ഗോവിന്ദമാരാരുടെ ജന്മ ഗൃഹവും വെന്നിമലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ ചരിത്രത്തിന്റെ ശേഷിപ്പുകൾ ഏറെയുള്ള വെന്നിമല ഇപ്പോൾ അറിയപ്പെടുന്നത് നിധി ഒളിഞ്ഞിരിക്കുന്ന സ്ഥലമായാണ്. വെന്നിമലയുടെ ഒരു ഭാഗം ഉൾപ്പെടുന്ന മീനടത്താണ് പുരാവസ്തു വകുപ്പിനോട് പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മല്ലകാട്ട് ഏലിയാമ്മയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ പുരയിടമാണ് അഭ്യൂഹങ്ങളുടെ കേന്ദ്ര ബിന്ദു. പാറക്കെട്ടുകൾ നിറഞ്ഞ ഇവിടെ ഏതോ ഒരു പാറയ്ക്കടിയിലാണ് നിധിശേഖരമുണ്ടന്ന് പഴമക്കാർ വരെ പറയുന്നത്. കൗതുകം പിടിച്ചുനിർത്താനാനാവാതെ രാത്രി പുരയിടത്തിലെത്തി കുഴിയെടുക്കുന്നതിലേയക്ക് വരെ കാര്യങ്ങൾ എത്തിയതോടെയാണ് വീട്ടുകാർ കോടതിയെ സമീപിച്ചത്.
ഏതായാലും കോതിവിധിയിലൂടെ ശാസ്ത്രീയമായിതന്നെ അഭ്യൂഹങ്ങൾക്ക് വിരമാമുണ്ടാകും എന്ന പരതീക്ഷയിലാണ് കുടംബവും നാട്ടുകാരും.