E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

വരട്ടാറിന്‍റെ പുനരുദ്ധാരണ നടപടികള്‍ തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നീരൊഴുക്ക് നിലച്ച് ഇല്ലാതായിപ്പോയ വരട്ടാറിന്‍റെ പുനരുദ്ധാരണ നടപടികള്‍ തുടങ്ങി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുഴയുടെ ഉല്‍ഭവസ്ഥാനം മുതല്‍ വൃത്തിയാക്കി നീരൊഴുക്ക് ഉണ്ടാക്കുന്നതിനുള്ള പണികളാണ് തുടങ്ങിയത്. പ്രാദേശിക വിഭവ സമാഹരണത്തിലൂടെയാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

ഇവിടെ ഒരു പുഴ പുനര്‍ജനിക്കുകയാണ്. അവഗണനയും കെടുകാര്യസ്ഥയും കയ്യേറ്റവുംമൂലം വിസ്മൃതിയിലാണ്ടുപോയ വരട്ടാറിനെ വീണ്ടെടുക്കുകയാണ്. ആദ്യഘട്ടത്തില്‍ പുഴയുടെ മധ്യത്തില്‍ യന്ത്രസഹായത്തോടെ നീരൊഴുക്ക് ഉണ്ടാക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നു. പത്തനംതിട്ട കോയിപ്രം പഞ്ചായത്തിലെ വഞ്ചിപ്പോട്ട് കടവിലുള്ള ചപ്പാത്തിന് സമീപത്തുനിന്നാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുന്നത്. പുതുകുളങ്ങരവരെയുള്ള ജോലി ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. ആദ്യദിവസത്തെ ചെലവിന് ആവശ്യമായ തുക നല്‍കി മന്ത്രി മാത്യു ടി. തോമസ് വരട്ടെ ആറ് എന്നപേരിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. പതിനാറായിരത്തി മുന്നൂറ്റിയന്‍പത് രൂപയാണ് മന്ത്രി നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

വരട്ടാര്‍ പുനരുദ്ധാരണത്തിനായി മൂന്നുഘട്ട പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി വ്യാഴാഴ്ച മന്ത്രി മാത്യു ടി.തോമസിന്‍റെ ചേംബറില്‍ യോഗം ചേരുന്നുണ്ട്. മന്ത്രി തോമസ് ഐസക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :