ഹർത്താൽ വിമുക്തമേഖലയിൽ ഹർത്താൽദിനം ബാങ്ക് തുറന്നില്ലെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. തിരുവനന്തപുരം പൊഴിയൂരിലെ എസ്.ബി.ഐ ശാഖയ്ക്കുമുന്നിലാണ് ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.
ജാഗ്രതസമിതിയുടെ നേതൃത്വത്തിൽ ഏഴുമാസം മുൻപാണ് പൊഴിയൂർ മേഖല ഹർത്താൽമുക്തമായി പ്രഖ്യാപിച്ചത്. തീരുമാനം നാട്ടുകാർ ഏറ്റെടുത്തതോടെ അടുത്തിടെ നടന്ന നാല് ഹർത്താലുകളും പ്രദേശത്തെബാധിച്ചിരുന്നില്ല. എന്നാൽ ബി.ജെ.പി നടത്തിയ ജില്ലാഹർത്താലില് ബാങ്ക് തുറക്കാതിരുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. റിജിയണൽ മാനേജരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെതുടർന്ന് സമരം അവസാനിപ്പിച്ചു.