വഴിയിൽ നിന്ന പശുവിനെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ മറിഞ്ഞു യുവാവ് മരിച്ചു. അഴൂർ കൊടുവശേരിൽ കുട്ടപ്പൻ –ചെല്ലമ്മ ദമ്പതികളുടെ ഏകമകൻ വിഷ്ണു (26) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30നു നഗരസഭ ഓഫിസിനു മുൻപിലായിരുന്നു സംഭവം.
കറിപൗഡർ യൂണിറ്റിലെ ജോലി കഴിഞ്ഞു സുഹൃത്തിനൊപ്പം വീട്ടിലേക്കു വരുന്ന വഴിയായിരുന്നു അപകടം. ബൈക്ക് മറിഞ്ഞപ്പോൾ സമീപത്തു കിടന്ന കൈവണ്ടിയിൽ തലയിടിച്ചാണു പരുക്കേറ്റത്. സ്ഥലത്തെത്തിയ പൊലീസ് അഗ്നിശമനസേനയെ വിവരമറിയിക്കുകയും അവർ എത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉടൻ തന്നെ മരണം സംഭവിച്ചു. സംസ്കാരം നടത്തി.