തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ ജീവനക്കാരുടെ നിയമനത്തിൽ അഴിമതിയുണ്ടെന്ന് ആരോപണം. പി എസ് സിയുടെ പേരുപറഞ്ഞ് കാർഷിക സർവ്വകലാശാല തന്നെ നിയമനം നടത്തുന്നതായാണ് ആക്ഷേപം.
വെള്ളായണി കാർഷിക കോളജിലെ തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട് 2014ൽ പിഎസ് സി നടത്തിയ പരീക്ഷയിൽ അഞ്ഞൂറ് പേരാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.എന്നാൽ റാങ്ക് പട്ടികയിലെ ക്രമം മറികടന്ന് നിയമനം നൽകുന്നതായാണ് പരാതി.
സമാനമായ രീതിയിൽ ഒൻപത്പേർക്ക് പട്ടിക മറികടന്ന് നിയമനം നൽകിയെന്നും ഉദ്യോഗാർഥികൾ പറയുന്നു.ഇനി നിയമനം ലഭിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതായെന്നാണ് ആക്ഷേപം. പ്രശ്നത്തിൽ ഉടൻ ഇടപെടണമെന്ന് കാണിച്ച് സർക്കാരിനും സർവ്വകലാശാല റജിസ്ട്രാർക്കും ഉദ്യോഗാർഥികൾ പരാതി നൽകിയിരിക്കുകയാണ്.