പത്തനംതിട്ട പുറമറ്റം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പഴയ കെട്ടിടം തകര്‍ന്നുവീണു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കാലപ്പഴക്കംമൂലം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ കെട്ടിടമാണ് തകര്‍ന്നുവീണത്.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ സ്റ്റാഫ് റൂം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. മുന്‍പ് ഹയര്‍സെക്കന്‍ഡറിയുടെ അഞ്ച് ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം സുരക്ഷിതമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ക്ലാസുകള്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കെട്ടിടം അരക്ഷിതമാണെന്ന് തോന്നിയതിനാല്‍ ഇതേ കെട്ടിടത്തിലുണ്ടായിരുന്ന ലൈബ്രറി സാമഗ്രികള്‍ തൊട്ടടുത്തുള്ള ചെറിയ മുറിയിലേക്ക് മാറ്റിയിരുന്നു.
സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് കെട്ടിടം തകര്‍ന്നുവീണതിനാല്‍ വന്‍ദുരന്തം ഒഴിവായി. സ്കൂളിന് പുതിയ കെട്ടിടത്തിനായി നബാര്‍ഡിന്റെ 98ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെട്ടിടം ഉടന്‍ നിര്‍മാണം തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.