അരങ്ങ് നിറഞ്ഞാടി ചാക്യാർകൂത്ത്. തിരുവനന്തപുരം മാർഗി നാട്യഗൃഹത്തിലാണ് കാഴ്ചക്കാരുടെ മനം നിറച്ച് ചാക്യാർകൂത്ത് അരങ്ങേറിയത്.തിരുവനന്തപുരം കൂടിയാട്ടം കേന്ദ്രത്തിന്റെ സഹകരണത്തോടെയായിരുന്നു ചാക്യാർകൂത്ത് അരങ്ങേറിയത്. രാമായണത്തിലെ ഒരു ഭാഗമായിരുന്നു കഥാബീജം .ഹനുമാൻ
സീതയെതേടി ലങ്കയിലെത്തുന്നത് ഉദ്യാനഭഞ്ജനമെന്ന പേരിലാണ് അരങ്ങിലെത്തിയത്. മാർഗി സജീവ് നാരായണ ചാക്യാരാണ് അരങ്ങിലെ കഥയ്ക്ക് മികവേകിയത്. പുതു തലമുറയ്ക്കു കൂടി കലാരൂപങ്ങളെ പരിചയപ്പെടുത്തുക എന്ന ഉദ്ദ്യേശ്യത്തോടെയാണ് തിരുവനന്തപുരം കൂടിയാട്ട കേന്ദ്രത്തിന്റെ സഹായത്തോടെ ചാക്യാർ കൂത്ത് അരങ്ങിലെത്തിയത്.