പൂവാറിൽ സ്വകാര്യ ഹോട്ടലിന്റെ ബീയർ വൈൻ പാർലറിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പഞ്ചായത്ത് നല്കിയ അനുമതി പിൻവലിക്കണമെന്നാണ് ആവശ്യം. മുന്നൂറോളം വരുന്ന സമരക്കാർ മണിക്കൂറോളം റോഡുപരോധിച്ചു. മൂന്നു പഞ്ചായത്ത് അംഗങ്ങള്‍ നിരാഹാരവും തുടങ്ങി.
പൂവാർ ജംങ്ഷനിലെ ഗീതു ഇന്റർനാഷണൽ ഹോട്ടലിനനുവദിച്ച ബീയർ വൈൻ പാർലർ എൻ ഒ സി പിൻവലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൂവാർ -നെയ്യാററിൻകര, പൂവാർ- നാഗർകോവിൽ,
പൂവാർ -തിരുവനന്തപുരം റോഡുകൾ സമരക്കാർ ഉപരോധിച്ചു പഞ്ചായത്തിലെ മൂന്ന് പ്രതിപക്ഷാംഗങ്ങൾ നിരാഹാര സമരവും ആരംഭിച്ചു. പത്തുമാസം മുമ്പാണ് ഹോട്ടലിന് ബീയർ പാർലർ ലൈസൻസ് ലഭിച്ചത്.
ഒന്നരമാസം മുമ്പും പാർലറിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. അന്ന് അനുമതി പുന:പരിശോധിക്കുമെന്ന് സബ് കളക്ടർ നല്കിയ ഉറപ്പ് പാലിക്കാത്തതിനേത്തുടർന്നാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.