സ്വന്തമായി സുരക്ഷിത ഭവനമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയ്ക്ക് തുടക്കമായി.കൊല്ലം പുനലൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും വീട് എന്നതുമാത്രമല്ല അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുക കൂടിയാണ് ലൈഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുനലൂരില്‍ ഒരുങ്ങുന്ന നാലു നില ഫ്ലാറ്റിന്റെ നിർമ്മാണോദ്ഘാടനത്തോടെയാണ് ലൈഫിന് തുടക്കമായത്.എട്ടു ബ്ലോക്കുകളിലായി 46 സെ൯് സ്ഥലത്താണ് ഫ്ലാറ്റ് ഒരുങ്ങുന്നത്. 64 കുടുംബങ്ങൾക്ക് പാർപ്പിടം ലഭിക്കും.പൊതുജനപങ്കാളിത്വത്തോടെയാവും പദ്ധതിക്ക് പണം കണ്ടെത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർണമായി നടപ്പാക്കും. പി.എം.എ.വൈ ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണം വനംമന്ത്രി കെ. രാജു നിര്‍വഹിച്ചു.