E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

രോഗാവസ്ഥയും പ്രത്യാശയുടേതാണെന്ന് കാണിച്ചുതന്ന വ്യക്തിയാണ് ക്രിസോസ്റ്റം മെത്രാപ്പോലീത്തയെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രോഗാവസ്ഥ നൈരാശ്യത്തിനുപകരം പ്രത്യാശയുടേതാണെന്ന് കാണിച്ചുതന്ന വ്യക്തിയാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ മെത്രാപ്പൊലീത്തയുടെ കാന്‍സര്‍ രോഗാനുഭവങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പത്തനംതിട്ട കോഴഞ്ചേരിയിലെ മാരാമണ്‍ റിട്രീറ്റ് സെന്‍ററിലെ പുസ്തകപ്രകാശന വേദിയിലിരുന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് ആദ്യം തന്നെ മുഖ്യമന്ത്രിയുടെ വക സമ്മാനം. 

നൂറിന്‍റെ നിറവിലെത്തിയ മാര്‍ ക്രിസോസ്റ്റം വലിയ മെത്രപ്പോലീത്തയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് എത്താന്‍ കഴിയാതിരുന്നതിന്‍റെ വിഷമം പിണറായി വിജയന്‍ മറച്ചുവച്ചില്ല. എണ്‍പത്തിനാലാം വയസില്‍ പിടിപെട്ട കാന്‍സര്‍ രോഗത്തെ മാര്‍ ക്രിസോസ്റ്റം വലിയ മെത്രപ്പോലീത്ത അതിജീവിച്ചതിന്‍റെ ഓര്‍മകള്‍ രേഖപ്പെടുത്തിയ പുസ്തകം, 'കാന്‍സര്‍ എന്ന അനുഗ്രഹം' മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എല്ലാവര്‍ക്കും ഒരുനേരമെങ്കിലും അന്നം പദ്ധതിയുടെ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. 

മറുപടി പ്രസംഗത്തില്‍ സ്വതസിദ്ധമായ ശൈലിയില്‍ മുഖ്യമന്ത്രിയാകണമെന്ന മോഹം മാര്‍ ക്രിസോസ്റ്റം പങ്കുവച്ചത് സദസില്‍ ചിരി പടര്‍ത്തി. മറ്റുള്ളവര്‍ പറയുന്നതിലെ നന്‍മ വേര്‍തിരിച്ചെ‌ടുക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചുകൊണ്ടാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പ്രസംഗം അവസാനിപ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :