മാനവീയം വീഥിയിൽ നാടൻപാട്ടിനൊപ്പം ചുവടുവച്ച് നടി സുരഭീ ലക്ഷ്മി. താരപരിവേഷം തെല്ലുമില്ലാതെയാണ് ദേശീയ അവാർഡ് ജേതാവ് തലസ്ഥാനത്തിന്റെ മനം കവർന്നത്. തെരുവോരക്കൂട്ടത്തിലേയ്ക്ക് ഒരിറ്റ് തലക്കനമില്ലാതെ സുരഭിയെത്തി. പിന്നെ നാടൻ പാട്ടിന്റെ ഈണത്തിനൊപ്പം ചുവടു വച്ചു. തലസ്ഥാനത്തെ നാടക കൂട്ടായ്മകളുടെ ഭാഗമായിരുന്നു സുരഭിയും. ആ ഒാർമ്മകൾ പങ്കിട്ട താരം ഒരു പാട്ടു പാടണമെന്ന നിർബന്ധത്തിനും വഴങ്ങി. മാനവീയം വീഥി നിറഞ്ഞ് കാണാനെത്തിയവർക്കൊപ്പം സെൽഫികൾക്കും പോസു ചെയ്താണ് സുരഭി മടങ്ങിയത്.
Advertisement