എംസി റോഡിൽ ബലക്ഷയം സംഭവിച്ച ഏനാത്ത് പാലത്തിന്റെ തൂണുകൾ പൊളിച്ചുമാറ്റി പുതിയത് നിർമിക്കുന്നതിനുള്ള പൈലിങ് തുടങ്ങി. തകർച്ചയിലായ രണ്ട് തൂണുകൾക്കും പകരം പുതിയത് നിർമിക്കും. െചറുവാഹനങ്ങൾക്കായി നിർമിച്ച ബെയ്്്ലി പാലം എം.സി റോഡിലെ ഗതാഗതക്കുരുക്കിന് ഒരു തരത്തിലും പരിഹാരമാകുന്നില്ലെന്നാണ് പരാതി.
ബലക്ഷയം സംഭവിച്ച രണ്ടാമത്തെ തൂണിനു സമീപമാണ് പൈലിങ് തുടങ്ങിയത്. രണ്ട് തൂണുകൾക്കും ഇരുവശത്തായി നാല് പൈലുകൾ വീതമാണ് നിർമിക്കുന്നത്. പൈലിങ് പൂർത്തിയായാൽ ബലക്ഷയം സംഭവിച്ച തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള സ്്്ലാബ് താൽക്കാലികമായി നിർമിച്ച തൂണുകളിൽ ഉയർത്തിയ ശേഷം രണ്ട് തൂണുകളും പൊളിച്ചുനീക്കും. പൈലുകൾക്ക് മീതെ പൈൽ ക്യാപ്പും അതിനുമുകളിൽ തൂണുകളും നിർമിക്കും. തുടർന്ന് പുതിയ ബയറിങുകൾ സ്ഥാപിച്ച് പാലം ഗതാഗതയോഗ്യമാക്കും. പൈലിങിനൊപ്പം ബലക്ഷയം സംഭവിച്ച തൂണുകൾ പൊളിച്ചുമാറ്റുന്ന സമയത്തു പാലം താങ്ങി നിർത്തുന്നതിനായി താൽക്കാലിക തൂണുകളുടെ നിർമാണവും പുരോഗമിക്കുന്നു.
ഏനാത്ത് ബെയ്്്ലി പാലം നിർമിച്ചെങ്കിലും ഗതാഗതക്കുരുക്കിന് ഇത് പൂർണ പരിഹാരമായിട്ടില്ല. മണിക്കൂറുകൾ കാത്തുകിടന്ന ശേഷമാണ് ചെറുവാഹനങ്ങൾ ഇരുകര കടക്കുന്നത്. ദീർഘദൂര സർവീസുകളുൾപ്പെടെ കടന്നുപോകുന്നതിന്റെ ദൈർഘ്യം കുറയ്ക്കാൻ പുതിയ വഴികൾ കണ്ടെത്തുന്നതിനുള്ള നടപടിയും പൂർത്തിയാക്കാനായില്ല.